തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിച്ചിട്ടുള്ള ‛ജനനായകൻ" സിനിമ ഇന്നലെ ലോകം മുഴുവനും റിലീസായി! തമിഴ്നാട്ടിൽ രാവിലെ 9 മണിക്കായിരുന്നു ആദ്യത്തെ ഷോ! ആദ്യത്തെ ഷോയിൽ തന്നെ ആരാധകരുമായി ചേർന്ന് തമിഴ്നാട് നിയമസഭയിലെ ചില മന്ത്രിമാരും സിനിമ കണ്ടു രസിച്ചു. വിജയുടെ അവസാനത്തെ ചിത്രം ആയതിനാൽ, ആരാധകർ തിയേറ്ററുകൾ ഉത്സവ പറമ്പാക്കിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ "മാൺപുമികു തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിക്കും എന്നുള്ള വാക്യം കണ്ടതും തിയേറ്റർ ആർഭാഢഭരിതമായി!
വിവിധ തിയേറ്ററുകളിലായി ഈ സിനിമ കണ്ട മന്ത്രിമാരായ ആനന്ദ്, അരുൺരാജ്, മുഖമദ് പർവേഷ് എന്നിവർ ചിത്രം കണ്ടു കഴിഞ്ഞതിന് ശേഷം കണ്ണീർവിട്ടു കരഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇനി തങ്ങളുടെ പ്രിയ താരത്തെ സ്ക്രീനിൽ കാണാൻ കഴിയുകയില്ലല്ലോ എന്നതിനാലാണ് കണ്ണുനീർ വന്നതെന്ന് മന്ത്രി അരുൺരാജ് പറഞ്ഞു.
തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി എം.ജി.ആറിന് ശേഷം എത്രയോ അഭിനേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും അവരെക്കൊണ്ട് വിജയിക്കുവാൻ സാധിച്ചില്ല. ......
തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്മാര്ക്ക് ആശ്വാസ ജയം. സിംബാബ്വെയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
ഓപ്പണറായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ......
കൊച്ചി: കേരളത്തിലെ ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ യഥാർത്ഥ കണക്കെടുപ്പിൽ നീതിന്യായ വ്യവസ്ഥയെയും പൊതുസമൂഹത്തെയും ഒരുപോലെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ നിലവിലെയും മുൻപത്തെയും എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ എത്ര കേസുകളുണ്ടെന്ന ചോദ്യത്തിന്, ഹൈക്കോടതിയുടെ കൈയ്യിലുള്ളത് ഒരു ഉത്തരവും സംസ്ഥാന പോലീസിന്റെ കൈയ്യിലുള്ളത് വേറൊരു ഉത്തരവുമാണ്!
നീതിന്യായ വ്യവസ്ഥയെപോലും പ്രതിസന്ധിയിലാക്കുന്ന ഈ ഭീമമായ വൈരുദ്ധ്യത്തിൽ സംസ്ഥാന പോലീസ് മേധാവിക്കെതിരെ കടുത്ത അമർഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രകടിപ്പിച്ചത്.
കേസ് കണക്കുകളിലെ ആ 'കണ്ണ് തള്ളിക്കുന്ന' തട്ടിപ്പ്
ജൂൺ 30 വരെയുള്ള വിവരങ്ങൾ ക്രോഡീകരിച്ച് ഹൈക്കോടതി രജിസ്ട്രി നൽകിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ നിലവിലെയും മുൻപത്തെയും എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ നിലവിലുള്ളത് 555 കേസുകളാണ്. ......
കർണാടകം: കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥലയിലെ സൗജന്യ കൊലക്കേസ് സിബി ഐ ശരിയായ രീതിയിൽ അന്വേഷിക്കുകയോ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സൗജന്യയുടെ മാതാവ് കുസുമാവതി ഗൗഡ സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റിഷൻ പരിഗണിക്കവെ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നാണ് ഈ പരാമർശമുണ്ടായത്. ......
ദോഹ : വിപണിയിലെ മത്സരംപ്രോത്സാഹിപ്പിക്കുന്നതിനുംസംരക്ഷിക്കുന്നതിനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുമായി (CRA) സഹകരിച്ച് പ്രത്യേക അറിവ് പങ്കുവെക്കൽ ശിൽപ്പശാല സംഘടിപ്പിച്ചു. ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിലെ മത്സര സംരക്ഷണ നിയമങ്ങൾ, ഇതിനായുള്ള സ്ഥാപനപരമായ ചട്ടക്കൂടുകൾ, കമ്മീഷന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ചുമതലകൾ എന്നിവയെക്കുറിച്ച് ശിൽപ്പശാല വിശദീകരിച്ചു. ......
ലക്നൗ: പരസ്പരം പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരു യുവാവിനെതന്നെ വിവാഹം ചെയ്ത മൂന്ന് യുവതികളുടെ വിവാഹം വലിയ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് മൂന്നു യുവതികൾ ഒരു യുവാവിനെ തന്നെ ഭർത്താവായി സ്വീകരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപക അഴിമതിയും കൈക്കൂലിയും. കെട്ടിട നിർമ്മാണാനുമതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയ 30 ഉദ്യോഗസ്ഥരെ വിജിലൻസിന്റെ 'ഓപ്പറേഷൻ പാർപ്പിടം' റെയ്ഡിൽ കണ്ടെത്തി. ......